തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ പെട്രോളിന് ഒരു പൈസയുടെയും പിണറായി സര്‍ക്കാര്‍ ഒരു രൂപയുടെയും ഇളവും നല്കിയതു ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം അനിയന്ത്രിതമായണ് ഇന്ധന വില ഉയരുന്നത്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. പെട്രോള്‍/ ഡീസല്‍ വില കുതിച്ചുകയറുന്നതിനെതിരേ വമ്പിച്ച ജനരോഷമാണ് ഉയരുന്നത്. അതു തണുപ്പിക്കാനുള്ള പൊടിക്കൈയാണ് നാമമാത്രമായ ഈ ആനുകൂല്യമെന്ന് ഹസന്‍ കുറ്റപ്പെടുത്തി.
യഥാര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മാതൃകയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു വില കൂട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആറ് തവണയാണ് കൂട്ടിയ വിലയുടെ അധിക നികുതി വേണ്ടെന്നു വച്ചത്.
സംസ്ഥാനത്ത് പെട്രോളിന് 32.02 ശതമാനവും, ഡീസലിന് 25.58 ശതമാനവുംആണ് നികുതി ഈടാക്കുന്നത്. ഇതിലൂടെ ഇപ്പോള്‍ പ്രതിമാസം 700 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു വരുമാനം ലഭിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെട്രോള്‍/ഡീസല്‍ നികുതിയില്‍നിന്നുള്ള പ്രതിമാസ വരുമാനം ശരാശരി 610 കോടിയായിരുന്നു 2018 ജനുവരിയില്‍ 640 കോടിയും ഫെബ്രുവരിയില്‍ 669 കോടിയും നികുതി വരുമാനം ലഭിച്ചു.
പെട്രോള്‍/ ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്നാണ് ഇപ്പോള്‍ 700 കോടി രൂപ നികുതി ലഭിക്കുന്നത്. ഇതിന് ആനുപാതികമായ ഇളവ് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.