കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് ആണ് അറസ്റ്റിലായത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൊഴിയെടുക്കുന്നതിനായി മനോജ് കുമാറിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍പും പലതവണ മനോജിനെ പോലീസ് ചോദ്യംചെയ്തിരുന്നു.
ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് മനോജിന് ഉണ്ടായിരുന്ന അറിവ് സംബന്ധിച്ചും പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിനു ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കൂടത്തായി കേസില്‍ മുന്‍പ് മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഒന്നാം പ്രതി ജോളി, ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ എം.എസ് മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരായിരുന്നു നേരത്തെ അറസ്റ്റിലായിരുന്നത്.
Content Highlights: koodathai serial killing: cpm former local leader arrested
Share this Article
Related Topics