അന്നമ്മയുടെയും സിലിയുടെയും സ്വര്‍ണാഭരണങ്ങള്‍ ജോണ്‍സണ്‍ മുഖേന പണയംവെച്ചു- ജോളി


വിപിന്‍ സി.വിജയന്‍/ മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഷാജു പറഞ്ഞത്

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ സുഹൃത്ത് ജോണ്‍സണിനെതിരെ ജോളിയുടെ മൊഴി. തന്റെ കൈവശമുണ്ടായിരുന്ന അന്നമ്മയുടെയും സിലിയുടെയും സ്വര്‍ണാഭരണങ്ങള്‍ ജോണ്‍സണ്‍ മുഖേന പണയം വെച്ചുവെന്നാണ് ജോളിയുടെ മൊഴി. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജുവിനെയും സഖറിയാസിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഷാജു പറഞ്ഞത്. എന്നാല്‍ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി അന്വേഷണസംഘത്തിനു മുന്നില്‍ ആവര്‍ത്തിക്കുകയാണ്. സിലി കൊല്ലപ്പെട്ട ശേഷം ഷാജുവിന് മൊബൈല്‍ സന്ദേശം അയച്ചുവെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചാണ് വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് ഷാജുവിനെയും സഖറിയാസിനെയും ചോദ്യം ചെയ്യുന്നത്.

ആദ്യം വെവ്വെറെ ഇരുത്തിയും പിന്നീട് ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. മരണം ഉറപ്പാക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് സിലിയെ കാറില്‍ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നു പറഞ്ഞത് ഷാജുവാണെന്നും ജോളിയുടെ മൊഴിയിലുണ്ട്. ഇതില്‍ ഏതൊക്കെ കാര്യങ്ങള്‍ ഷാജുവിനും സഖറിയാസിനും അറിയാമെന്ന കാര്യങ്ങള്‍ തെളിവു സഹിതം കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.

ഒപ്പം കേസിന്റെ ആദ്യഘട്ടത്തില്‍, പോലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ ജോളിക്ക് കട്ടപ്പനയിലെ കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍നിന്നും സഹായം ലഭിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ ജോളിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

content highlights: koodathai murder case annamma's and sili's gold mortgaged through johnson says jolly

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018