കോഴിക്കോട്: വിശ്വാസത്തിലധിഷ്ഠിതമായ വികാരത്തിനല്ല എന്‍എസ്എസ് മുന്‍ഗണന കൊടുക്കേണ്ടതെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരായുള്ള സ്വന്തം നിലപാട് പരിശോധിക്കണം. സര്‍ക്കാരിനെ താഴെയിടുമെന്ന് ബിജെപി ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം എന്‍എസ്എസ് പ്രവര്‍ത്തിക്കേണ്ടത്. സംഘടനയുടെ ഇപ്പോഴത്തെ നിലപാട് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണ്. ആര്‍എസ്എസുമായി ഏതെങ്കിലും തരത്തില്‍ എന്‍എസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് താന്‍ കരുതുന്നില്ല. അങ്ങനെ വന്നാല്‍ അത് ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ. എന്‍എസ്എസ് ശാഖകളെ ആര്‍എസ്എസ് വിഴുങ്ങും. അതാണല്ലോ എസ്എന്‍ഡിപിക്കുണ്ടായ അനുഭവമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അമിത് ഷായെ സിപിഎമ്മിന് പേടിയില്ല. അമിത് ഷായുടെ കാരുണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്. അതുകൊണ്ട് തന്നെ അമിത് ഷായുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. വിശ്വാസികളെ അടിച്ചമര്‍ത്തിയാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്.
Share this Article
Related Topics