തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൂട്ടായ്മയുടെ വിജയമാണ് ചെങ്ങന്നൂരിലേത്. ബി ജെ പിയെ നേരിടാന്‍ സി പി എമ്മിനു മാത്രമേ സാധിക്കുവെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എസ് എന്‍ ഡി പിയുമായി സിപിഎമ്മിന് അടുത്തബന്ധമാണ് ഉള്ളത്. എന്നാല്‍ ബി ഡി ജെ എസിനോട് താല്‍പ്പര്യമില്ല. കാരണം അത് ബി ജെ പി രൂപവത്കരിച്ച പാര്‍ട്ടിയാണതെന്നും കോടിയേരി പറഞ്ഞു.
ചെങ്ങന്നൂരില്‍ ബി ജെ പിക്കും യു ഡി എഫിനും വോട്ടു കുറഞ്ഞു. ബി ജെ പിയുടെ വോട്ടിനു വേണ്ടിയാണ് എ കെ ആന്റണി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി ബഹുജന അടിത്തറ വര്‍ധിപ്പിക്കും. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. കേരളാ കോണ്‍ഗ്രസിനു പിന്നാലെ എല്‍ ഡി എഫ് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.