തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസിനകത്തു കയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ നടത്തിയിട്ടുള്ള ആര്‍എസ്എസുകാരുടെ അക്രമം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയുമാണെ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനയാണ് ആക്രമികള്‍ക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
കേരളഹൗസിനുമുന്നിലും എകെജി ഭവനു നേരെയും അക്രമം നടത്താന്‍ ഇടയുണ്ട് എന്ന് കേരള പൊലീസ് നല്‍കിയ മുറിയിപ്പിനെ അവഗണിച്ച് അക്രമികള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. യെച്ചൂരിക്ക് നേരെ നടത്തിയ അക്രമണം ആസൂത്രിതമാണെന്നും കൊടിയേരി പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി കേന്ദ്ര ഓഫീസിനകത്തുകയറി അക്രമം നടത്തുത്. കേരളത്തിലെ സിപിഎം നേതാക്കന്മാരെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് രണ്ടാഴ്ച്ച മുമ്പേ യുവമോര്‍ച്ച ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നേതാക്കള്‍ പങ്കെടുത്തു എന്ന് വ്യക്തമായപ്പോള്‍ അരിശം തീര്‍ക്കാനാണ് എകെജി ഭവനകത്തു കയറി അക്രമിക്കാന്‍ ചിലരെ സംഘപരിവാര്‍ നിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമിത്ഷാ കേരളത്തില്‍ വന്നപ്പോള്‍ എല്ലാവിധ സംരക്ഷണവും കേരള സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ കേന്ദ്ര ഓഫീസുപോലും സുരക്ഷിതമല്ല എന്ന സ്ഥാപിക്കാനാണ് ആര്‍എസ്എസ് ഈ ക്രൂരകത്യം ചെയ്തത്. ഫാസിസ്റ്റ് രീതിയിലുള്ള പ്രവര്‍ത്തനമാണ് സംഘപരിവാര്‍ നടത്തുത് എതിന്റെ തെളിവാണിതെന്നും കൊടിയേരി പറഞ്ഞു.
Share this Article
Related Topics