കൊച്ചി: കാക്കനാട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റില്‍.
കാക്കനാട് മനക്കക്കടവിലുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഏറെ നാളുകളായി ഇവര്‍ ഇടപാടുകള്‍ നടത്തി വരികയായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന് പരാതികള്‍ ലഭിച്ചിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് നടന്ന റെയ്ഡിലാണ് പെണ്‍വാണിഭ സംഘം കുടുങ്ങിയത്.
കൊച്ചി ഷാഡോ പോലീസും ഇന്‍ഫോ പാര്‍ക്ക് പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പള്ളുരുത്തി സ്വദേശി സീനത്ത്, ഇവരുടെ സഹായി ഹരീഷ്, നിലമ്പൂര്‍ സ്വദേശി സുജാത തിരുവല്ല സ്വദേശി സിന്ധു, ഇടപാടിനായെത്തിയ കാലടി സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത് .
ഇടപാടുകാരെ എത്തിക്കാന്‍ ഇവര്‍ ഉപേയാഗിച്ചിരുന്ന വാഹനങ്ങളും കണ്ടെടുത്തിട്ടണ്ട്. സീനത്ത് ഇതിന് മുമ്പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Share this Article
Related Topics