തിരുവനന്തപുരം: കൊച്ചി മെട്രോ ട്രെയിന്‍ നവംബര്‍ ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാകും ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക.
ജനവരിയില്‍ നടന്ന ട്രയല്‍ റണ്‍ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങള്‍ക്കാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ ഇപ്പോള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.
അതേസമയം, ആദ്യ ഘട്ടത്തില്‍ മഹാരാജാസ് വരെ സര്‍വീസ് നടത്താനുള്ള സാധ്യതകളും ആരായുന്നുണ്ട്. മെട്രോയുടെ ആദ്യ സര്‍വീസ് ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മെട്രോ ഇന്ന് കളമശ്ശേരി വരെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. അടുത്ത മാസം 15ന് ഇടപ്പള്ളി വരെ പരീക്ഷണ ഓട്ടം നടത്തും.
കോഴിക്കോടും തിരുവനന്തപുരത്തും ആരംഭിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുമായി സഹകരിക്കാന്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും ഏത് സര്‍ക്കാര്‍ വന്നാലും പദ്ധതികള്‍ നടപ്പാകുമെന്ന് ഉറപ്പുണ്ടെന്നും ഡിഎംആര്‍സി ചെയര്‍മാന്‍ വ്യക്തമാക്കി.
കോഴിക്കോട് ലൈറ്റ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് നടക്കും. തിരുവനന്തപുരത്തെ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് ഒമ്പതിനാണ്.
Share this Article
Related Topics