കൊച്ചി: കൊച്ചി മെട്രോ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അതിന്റെ ശില്‍പിയായ ഇ.ശ്രീധരന് ഒരു ചെറിയ സങ്കടമുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാമെന്ന കരുതിയത് നാലാം വര്‍ഷത്തിലാണ് തീര്‍ന്നത്. കേരളത്തെ അറിയുന്നവര്‍ക്ക് അതില്‍ അത്ഭുതമില്ല. പക്ഷേ മെട്രോമാന് അത് പതിവല്ലല്ലോ.
എല്ലാവരുടേയും കണ്ണ് കൊച്ചി മെട്രോയില്‍ ആയിരുന്നപ്പോള്‍ കേവലം രണ്ടരമാസം കൊണ്ട് ഒരു സ്‌കൂളും അദ്ദേഹം നിര്‍മ്മിച്ചു. ഇ.ശ്രീധരന്‍ ചെറുപ്പത്തില്‍ പഠിച്ച പട്ടാമ്പിക്കടുത്തുള്ള ചാതന്നൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി രണ്ടരമാസം കൊണ്ട് പണിതീര്‍ത്തത്.
ഇ.ശ്രീധരന്‍ കാണാനെത്തിയ വിശേഷങ്ങള്‍ പങ്കിട്ട് മന്ത്രി തോമസ് ഐസക്കാണ് ഈ വിവരങ്ങള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചാതന്നൂര്‍ എല്‍പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഡിഎംആര്‍സി ഈ പണിചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അങ്ങനെ ഇപ്പോള്‍ അനുമതി നല്‍കിയാല്‍ മഴയ്ക്ക് മുന്നെ തീര്‍ക്കാം എന്ന് പറഞ്ഞ് ശ്രീധരന്‍ കാണാന്‍ വരുകയും സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കുകയുമായിരുന്നുവെന്ന് ഐസക് പറയുന്നു.
254 കുട്ടികള്‍ പഠിക്കുന്നു, ഈ വര്‍ഷം 40 കുട്ടികള്‍ വര്‍ധിച്ചുവെന്ന സന്തോഷവും മന്ത്രി ഫെയിസ്ബുക്കില്‍ പങ്കിട്ടു.
Share this Article
Related Topics