കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്ന കൊച്ചി മെട്രോയില്‍ ജൂണ്‍ 19 മുതല്‍ ജനങ്ങള്‍ക്ക് യാത്രചെയ്യാം. അടുത്ത തിങ്കളാഴ്ച മുതലായിരിക്കും പ്രതിദിന സര്‍വീസ് തുടങ്ങുക.
രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെയാണ് മെട്രോയുടെ സര്‍വീസ് ഉണ്ടാകുക. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് കൊച്ചി വണ്‍ കാര്‍ഡ് വിതരണം ചെയ്യില്ല. വാങ്ങെനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച കൊച്ചി വണ്‍ കാര്‍ഡിന്റെ വിതരണം പിന്നീടുണ്ടാകുമന്നും കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് മാതൃഭൂമിയോട് പറഞ്ഞു.
യാത്രചെയ്യാന്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റായിരിക്കും ആദ്യഘട്ടത്തില്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics