ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ജനകീയ സഹകരണത്തോടെ പൈപ്പിടാനാണ് തീരുമാനം. പദ്ധതിക്കായി പലേടങ്ങളിലുമായി 33 കിലോമീറ്ററിലേക്ക് വേണ്ട പൈപ്പിറക്കിയിരുന്നു. ഇതാണ് ആദ്യം കുഴിച്ചിടുക.
കൊച്ചി പുതുവൈപ്പിനിലെ എല്‍.എന്‍.ജി. പെട്രോനെറ്റ് പ്ലാന്റില്‍നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി തമിഴ്‌നാട്ടിലൂടെ െബംഗളൂരുവിലേക്കും കാസര്‍േകാട് വഴി മംഗലാപുരത്തേക്കും 550 കിലോമീറ്റര്‍ പൈപ്പിടുന്നതാണ് പദ്ധതി. 2012ല്‍ തുടങ്ങിയ പദ്ധതി സ്ഥലവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ തുടരാനായില്ല. കൊച്ചിയില്‍മാത്രം 40 കിലോമീറ്റര്‍ പൈപ്പിട്ട് പ്രകൃതിവാതകം എഫ്.എ.സി.ടി., ബി.പി.സി.എല്‍., നീറ്റാ ജലാറ്റിന്‍ തുടങ്ങിയ കമ്പനികള്‍ക്കും പ്രത്യേക സാമ്പത്തികമേഖലയിലെ കമ്പനികള്‍ക്കും ചുരുങ്ങിയ െചലവില്‍ നല്‍കുന്നുണ്ട്.