തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും അഴിമതി തുടച്ച് നീക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
അഴിമതിക്കാര്‍ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആണെങ്കില്‍ പോലും ആരെയും സംരക്ഷിക്കാന്‍ തായ്യാറാവേണ്ട, ആവശ്യമെങ്കില്‍ ഉപദേശം നല്‍കാമെന്നും മഖ്യമന്ത്രി പറഞ്ഞു.
അഴിമതി രഹിത ജനപക്ഷ സിവില്‍ സര്‍വീസ് എന്ന വിഷയത്തില്‍ എന്‍.ജി.ഒ യൂണിയന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്
- അഴിമതി രഹിതവും കാര്യക്ഷവവുമായ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഗൗരവമായി കാണാന്‍ കാണേണ്ട വിഷയമാണ്.
- കൊളോണിയല്‍ ഭരണകാലത്തെ നിയമങ്ങളും ചട്ടങ്ങളുമാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതില്‍ മാറ്റം വരേണ്ട സമയമായി.
- ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം
- സര്‍ക്കാര്‍ ഓഫീസുകള്‍ ആധുനിക സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കണം
- അധികാര ശ്രേണിയുടെ എണ്ണം കുറക്കണം
- ഫയലുകളിലെ മേല്‍നോട്ട സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണം
- തീരുമാനമെടുക്കുന്നതില്‍ സുതാര്യത ഉറപ്പ് വരുത്തണം
- അഴിമതി ശ്രദ്ധയില്‍ പെട്ടാല്‍ മേലധികാരികളെ ഉടന്‍ വിവരമറിയിക്കണം