കാഞ്ഞങ്ങാട്: കാസര്‍കോട് അഴീത്തല തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ തിരിച്ചെത്തിയത്. ബോട്ടിന്റെ യന്ത്രത്തകരാര്‍ മൂലമാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്.
ഇന്നലെ രാവിലെ 11 മണിക്കാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് കടപ്പുറത്ത് ആശങ്കയായിരുന്നു. തീരദേശ പോലീസും തീരദേശ സേനയും തിരച്ചില്‍ തുടങ്ങിയിരുന്നു. കൂടാതെ നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ടായിരുന്നു.
Share this Article
Related Topics