വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ സി.പി.എം. നേതാക്കളെ ബര്‍ലിന്‍ ഹാര്‍ദമായി സ്വീകരിച്ചു. തന്റെ ശേഖരത്തിലുള്ള 2000 പുസ്തകങ്ങളും അദ്ദേഹം പാര്‍ട്ടിക്ക് കൈമാറി.
സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ ശക്തമായി വിമര്‍ശിച്ച ബര്‍ലിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ആ കാലയളവില്‍ കടുത്ത വിമര്‍ശനമാണ് അദ്ദേഹം പാര്‍ട്ടിക്കെതിരെ ഉന്നയിച്ചത്. അതേസമയം വി.എസിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് നേതാവ് സുധാകരന് വോട്ടുചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നിടംവരെ എത്തി സി.പി.എം. വിരോധം. പിന്നീട് സി.പി.എം. അദ്ദേഹത്തിന് വീണ്ടും അംഗത്വം നല്കി. അതിനുശേഷം അദ്ദേഹം കണ്ണൂരില്‍ നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും പങ്കെടുത്തു. എന്നാല്‍, ആദ്യമായാണ് പാര്‍ട്ടി നേതാക്കള്‍ ബര്‍ലിന്റെ വീട്ടിലെത്തുന്നത്.
പി.ജയരാജനോടൊപ്പം സംസ്ഥാനസമിതിയംഗം എം.പ്രകാശനും ജില്ലാക്കമ്മിറ്റി അംഗം എന്‍. ചന്ദ്രനും ഉണ്ടായിരുന്നു.