കോഴിക്കോട്: കള്ളപ്പണക്കാരന്‍ കുടുംബസമേതം നടത്തുന്ന ആഡംബര യാത്രയാണ് സമത്വമുന്നേറ്റ യാത്രയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന്റെ ഉപഷാപ്പ് ആക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്ക് സമനില തെറ്റിയതിനാലാണ് വി.എസ് ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ മറവില്‍ വെള്ളാപ്പള്ളി വര്‍ഗീയതയ്ക്ക് കുടപിടിക്കുകയാണ്. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് ചെയ്തുകൊടുക്കുന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സ്വരാജ് കുറ്റപ്പെടുത്തി. വര്‍ഗീയതയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാരേയും ഡി.വൈ.എഫ്.ഐയുടെ സെക്കുലര്‍ മാര്‍ച്ചിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു