ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം


കാവാലം നാരായണ പണിക്കര്‍ക്കും എം. തോമസ് മാത്യുവിനും വിശിഷ്ടാംഗത്വം

തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2014ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ടി. പി രാജീവന്റെ 'കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍ അര്‍ഹമായി.

മികച്ച ചെറുകഥക്ക് വി.ആര്‍ സുധീഷിന്റെ 'ഭവനഭേദന'വും മികച്ച കവിത സമാഹാരത്തിന് പി.എന്‍ ഗോപീകൃഷ്ണന്റെ 'ഇടിക്കാലൂരി പനമ്പട്ടടി'യും പുരസ്‌കാരം നേടി. സാഹിത്യ വിമര്‍ശനംത്തിന്‍ ഡോ:എം ഗംഗാധരന്റെ ഉണര്‍വിന്റെ ലഹരിയിലേക്കും മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം സി.വി ബാലകൃഷ്ണന്റെ 'പരല്‍മീനുകള്‍ നീന്തുന്ന പാട'വും നേടി.കാവാലം നാരായണ പ്പണിക്കര്‍ക്കും പ്രൊഫ.എം തോമസ് മാത്യുവിനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല കമ്മത്ത്, ജോര്‍ജ് ഇരുമ്പയം എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

വി.ആര്‍ സുധീഷിന്റെ ഭവനഭേദനവും പി.എന്‍ ഗോപീകൃഷ്ണന്റെ 'ഇരിക്കാലൂരി പനമ്പട്ടടി'യും സി.വി. ബാലകൃഷ്ണന്റെ 'പരല്‍മീനുകള്‍ നീന്തുന്ന പാട'വും മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധപ്പെടുത്തിയത്.

ടി.പി.രാജീവന്റെ 'കെ.ടി.എന്‍. കോട്ടൂരിന്റെ എഴുത്തും ജീവിതവും' എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്നു.

കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും
പുസ്തകം വാങ്ങാം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022