സൂര്യാഘാത മുന്നറിയിപ്പ് ശനിയാഴ്ചവരെ തുടരും; 65 പേര്‍ക്ക് ഇന്ന് സൂര്യാതപമേറ്റു


1 min read
Read later
Print
Share

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്. പത്ത് പേര്‍ക്ക് സൂര്യാതപവും 14 പേര്‍ക്ക് സൂര്യാഘാതവുമേറ്റു. കോഴിക്കോട് ജില്ലയില്‍ ഇതുവരെ 40 പേരാണ് ചികിത്സ തേടിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂര്യാതപമേറ്റത് 65 പേര്‍ക്ക്. ആലപ്പുഴയില്‍ പത്ത് പേരും, പാലക്കാട് ഒന്‍പത് പേരും ചികിത്സ തേടി. 52 പേര്‍ക്ക് ശരീരത്തില്‍ ചുമന്ന പാടുകളുണ്ടായി. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ശനിയാഴ്ച വരെ തുടരും. ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്. പത്ത് പേര്‍ക്ക് സൂര്യാതപവും 14 പേര്‍ക്ക് സൂര്യാഘാതവുമേറ്റു.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഏഴ് പേര്‍ക്കും, കോട്ടയത്ത് ആറു പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അഞ്ച് പേര്‍ക്കും, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കും, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കു വീതം സൂര്യാതാപമേറ്റു. കനത്ത ചൂട് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ അടുത്തമാസം ആറ് വരെ അങ്കണവാടികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ 40 പേരാണ് ചികിത്സ തേടിയത്.

അതിനിടെ, ഫീസടച്ച് തീര്‍ത്തില്ലെന്ന കാരണത്താല്‍ രണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. ആലുവ സെറ്റില്‍മെന്റ് സ്‌കൂളിലാണ് സംഭവം. എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Kerala Reels Under Extreme Heat Wave

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഉഷ്ണരാശി മികച്ച നോവല്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Dec 20, 2019


mathrubhumi

പാലക്കാട് പോലീസുകാരുടെ മൃഗബലി

Apr 28, 2018


mathrubhumi

1 min

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു

Apr 1, 2018