ഞായറാഴ്ച ഒമ്പതുമണിേയാടെ സെന്‍സസ് ഡ്യൂട്ടിക്കായി ഭര്‍ത്താവ് കൊളങ്ങേരത്ത് നാരായണനോടൊപ്പമാണ് അധ്യാപിക വീട്ടില്‍നിന്നിറങ്ങിയത്. പാപ്പിനിശ്ശേരി പഴഞ്ചിറ ഭാഗത്തെ റെയില്‍വേപാതയുടെ സമീപത്തെ ഏതാനും വീടുകളില്‍ കണക്കെടുത്ത് തൊട്ടടുത്ത വീട്ടിലേക്ക് പാളത്തിനരികിലൂടെ നടക്കുന്നതിനിടയിലാണ് അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് ഇടിച്ചത്.
കുതിച്ചുവരുന്ന തീവണ്ടി കണ്ട് ഭര്‍ത്താവ് നാരായണന്‍ ഹേമലതയെ പാളത്തിനരികില്‍നിന്ന് പുറത്തേക്ക് വലിച്ചെങ്കിലും എന്‍ജിന്‍ തട്ടി. പാളത്തിന്റെ ഇരുവശവും കാടുമൂടിക്കിടക്കുന്നതിനാല്‍ പാളത്തിനരികില്‍കൂടി കാല്‍നടയാത്ര ദുഷ്‌കരമായ ഭാഗമാണിത്. 2016 മെയ് 31-ന് സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാര്‍ എല്പിച്ച ഔദ്യോഗികകൃത്യത്തിനിടെ ദാരുണാന്ത്യം.
അരോളിയിലെ പരേതനായ കെ.അനന്തന്‍ നായരുടെ മകളാണ്. അമ്മ: അരോളി വീട്ടില്‍ ശാന്തമ്മ.
വിനയ് ഏകമകനാണ് (പ്ലസ് ടു വിദ്യാര്‍ഥി, പുതിയതെരു നിത്യാനന്ദ പബ്ലൂക് സ്‌കൂള്‍). സഹോദരങ്ങള്‍: പുഷ്പലത (കെല്‍ട്രോണ്‍), കനകലത (തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജീവനക്കാരി), ഉണ്ണിക്കൃഷ്ണന്‍ (എന്‍ജിനീയര്‍, യു.എ.ഇ.). ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടുമണിക്ക് അരോളി സമുദായ ശ്മശാനത്തില്‍.