കൊച്ചി: പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നും ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നുവെന്ന പരാതിയില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഒരു കാരണവശാലും ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഇന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം എന്‍ട്രന്‍സ് കമ്മീഷണര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
കൊല്ലം മെഡിസിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നുവെന്ന പരാതിയുമായി കോടതിയില്‍ എത്തിയത്. പല വിദ്യാര്‍ഥികളും കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ശക്തമായ നിര്‍ദേശം ഹൈക്കോടതി കോളേജുകള്‍ക്ക് നല്‍കിയത്.
കോളേജുകള്‍ ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് നേരത്തെ എന്‍ട്രന്‍സ് കമ്മീഷണറും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പല കോളേജുകളും ഈ നിര്‍ദേശം പാലിക്കാതെ ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നത് തുടരുകയും ചെയ്തു.
Share this Article
Related Topics