തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സാലറി ചാലഞ്ചില്‍ പങ്കെടുത്തത് 57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍. ആകെയുള്ള 4,83,733 സര്‍ക്കാര്‍ ജീവനക്കാരില്‍ 2,77,338 ജീവനക്കാര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കെടുക്കുകയായിരുന്നെങ്കില്‍ 2211 കോടി രൂപ ലഭിക്കുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.
സാലറി ചാലഞ്ചുമായി ബന്ധപ്പട്ട് നിരവധി എംഎല്‍എമാരാണ് ചോദ്യങ്ങളുയര്‍ത്തിയത്. ഇതിന് ഇന്നാണ് സര്‍ക്കാര്‍ രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കിയത്.
Content Highlioghts: Kerala flood,salary challenge report, kerala assembly
Share this Article
Related Topics