പ്രളയം: നഷ്ടപരിഹാരപ്പട്ടികയില്‍ പേരുള്ളവർക്ക് ഉടൻ തുക ലഭിക്കും


1 min read
Read later
Print
Share

ഇതുവരെയും തുക ലഭിക്കാത്ത പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഈ മാസം തന്നെ തുക എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കാക്കനാട് : നഷ്ടപരിഹാരപ്പട്ടികയില്‍ പേരുണ്ടായിട്ടും ഇതുവരെയും തുക ലഭിക്കാത്ത പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഈ മാസം തന്നെ തുക എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണം ഇതിനകം 70 ശതമാനം പൂര്‍ത്തിയായി. പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ചവരുടെ വീടുകളില്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇതില്‍ ആക്ഷേപമുള്ളവരുടെ അപ്പീല്‍ അപേക്ഷകളിലും പരിശോധന നടത്തി തുടര്‍നടപടി സ്വീകരിച്ചിരുന്നു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം സംബന്ധിച്ച സ്ലാബുകളില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ല.

പുതുതായി അപേക്ഷകളോ അപ്പീലുകളോ കളക്ടറേറ്റില്‍ സ്വീകരിക്കുന്നില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

content highlights: Kerala flood compensation will be given soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019