തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് സഹായം ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരാണാതീതമായ നഷ്ടമാണുണ്ടാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാനം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ട് കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂ.
രണ്ട് നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സംസ്ഥാനം സഹായമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്ന് അനുവദിച്ചത്. ഇത് കണക്കിലെടുത്ത് ഉന്നതതല സമിതിയോഗം ഉടനെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Content Highlights: kerala flood 2018: cm pinarayi vijayan sent letter to union minister rajnath singh
Share this Article
Related Topics