കോട്ടയം: ജോസ് കെ. മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്ക് ജോസ് കെ.മാണിയുടെ മറുപടി. പി.ജെ. ജോസഫ് രാഷ്ട്രീയജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററില്‍ കഴിഞ്ഞതാണെന്നും അദ്ദേഹത്തിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ്. കെ. മാണി പറഞ്ഞു.
പലരുടെയും എതിര്‍പ്പിനെ മറികടന്ന് കേരള കോണ്‍ഗ്രസാണ് അദ്ദേഹത്തിന് അഭയംനല്‍കിയത്. ഓരോദിവസം കഴിയുന്തോറും പ്രവര്‍ത്തകര്‍ കൂടെയില്ലെന്ന തിരിച്ചറിവ് ജോസഫിന് ഉണ്ടാകുന്നു. ഇതിന്റെ വിഭ്രാന്തിയിലാണോ ജോസഫിന്റെ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍സ്ഥാനം കോടതി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജോസ് കെ.മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്നുമായിരുന്നു പി.ജെ. ജോസഫിന്റെ പ്രസ്താവന. യോഗം വിളിക്കാന്‍ അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചതെന്നും ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നതെന്നും പി.ജെ. ജോസഫ് ആരോപിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത യോഗത്തിലെ തീരുമാനം കോടതി സ്‌റ്റേ ചെയ്തതാണെന്നും ജോസ് കെ. മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Content Highlights: Kerala congress m splits, Jose k Mani's reply to pj joseph
Share this Article
Related Topics