സി.എഫ്.തോമസ് ചെയര്‍മാന്‍,ജോസ്.കെ.മാണി ഡെപ്യൂട്ടി ചെയര്‍മാന്‍; ഫോര്‍മുലയുമായി പി.ജെ.ജോസഫ്


1 min read
Read later
Print
Share

അങ്ങനെ വരുമ്പോള്‍ ജോസ്.കെ.മാണി എംപി ഡെപ്യൂട്ടി ചെയര്‍മാനും താന്‍ നിയമസഭാ കക്ഷി നേതാവും ആകുമെന്നുള്ള ഫോര്‍മുലയാണ് പി.ജെ.ജോസഫ് മുന്നോട്ട് വെക്കുന്നത്.

ഇടുക്കി: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ നീക്കവുമായി താത്കാലിക ചെയര്‍മാന്‍ പി.ജെ.ജോസഫ്. മുതിര്‍ന്ന നേതാവ് സി.എഫ്.തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള നീക്കം ശക്തിപ്പെടുത്തി പി.ജെ.ജോസഫ് രംഗത്തെത്തി. സി.എഫ്.തോമസ് ചെയര്‍മാനാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.

അങ്ങനെ വരുമ്പോള്‍ ജോസ്.കെ.മാണി എംപി ഡെപ്യൂട്ടി ചെയര്‍മാനും താന്‍ നിയമസഭാ കക്ഷി നേതാവും ആകുമെന്നുള്ള ഫോര്‍മുലയാണ് പി.ജെ.ജോസഫ് മുന്നോട്ട് വെക്കുന്നത്. കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഈ ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നെങ്കിലും ജോസ് കെ.മാണി വിഭാഗം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുകയാണ് പി.ജെ.ജോസഫ്. മധ്യസ്ഥര്‍ ഇടപെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെയുള്ള ഫോര്‍മുല വീണ്ടും ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്.

എന്നാല്‍ ഈ ഫോര്‍മുല ജോസ് കെ.മാണി അംഗീകരിക്കാനുള്ള സാധ്യത വിരളമാണ്. കെ.എം.മാണിയോട് കൂറുപുലര്‍ത്തിയിരുന്ന സി.എഫ്.തോമസിന് ആ കൂറ് തന്നോടില്ലെന്ന് ജോസ് കെ.മാണിക്കറിയാം. സി.എഫ് തോമസില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം പിന്നീട് പി.ജെ.ജോസഫിലേക്ക് തന്നെ എത്തുമെന്നും അത് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകുമെന്നും ജോസ്.കെ.മാണി വിഭാഗം കണക്ക് കൂട്ടുന്നു.

അതേ സമയം ഒരു തരത്തിലുമുള്ള സമവായ നീക്കത്തിനും ഇല്ലാതെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി.ജെ.ജോസഫ്.

Content Highlights: kerala congress conflict-pj joseph formula

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018