തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16-ന്) യാഥാര്‍ഥ്യമാകും. പദ്ധതി അവലോകനത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനിക വത്കരണത്തിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.
ചൊവ്വാഴ്ചത്തെ അവലോകനത്തില്‍ മന്ത്രിമാരായ അഡ്വ. കെ. രാജു, ജെ മേഴ്സികുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, ജി സുധാകരന്‍, കെ.കെ. ശൈലജ ടീച്ചര്‍, പി. തിലോത്തമന്‍, കെ.ടി.ജലീല്‍, വി.എസ്. സുനില്‍കുമാര്‍, കടകംപളളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, എം.എം. മണി, എ.സി. മൊയ്തീന്‍ എന്നിവരും ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഡിനേഷന്‍) വി.എസ്. സെന്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
Share this Article
Related Topics