കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്തിയതിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യു എ പി എ ചുമത്തിയതെന്ന് ആരോപിച്ച് പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ ജയരാജന്‍ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചാകും അപ്പീല്‍ പരിഗണിക്കുക.
കേസിലെ 25-ാം പ്രതിയാണ് ജയരാജന്‍. കേസില്‍ യു എ പി എ ചുമത്തിയതിനെതിരെ രണ്ട് ഹര്‍ജികളായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനു മുന്നാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്.
ഒന്നു മുതല്‍ 19 വരെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ജയരാജന്‍ ഉള്‍പ്പെടെയുള്ള 20 മുതല്‍ 26 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയും. ജയരാജന്റെയും കൂട്ടരുടെയും ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളുകയും ഒന്നുമുതല്‍ 19 വരെയുള്ള പ്രതികളുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
content highlights: kathiroor manoj murder p jayarajan moves to highcourt
Share this Article
Related Topics