തിരുവനന്തപുരം: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ വിമർശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
എല്‍ ഡി എഫ് നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകുന്നത് നല്ല സന്ദേശം നല്‍കാനാണെന്ന് കരുതുന്നില്ലെന്ന വിമര്‍ശനമാണ് ഇ. ചന്ദ്രശേഖരനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തിയതില്‍ തെറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
പെരിയയിലെ ഇരട്ട കൊലപാതകത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ല. ഇത് ഒരു പ്രാദേശിക വിഷയം മാത്രമാണ്. അതിനെ അപലപിക്കുന്നു. അക്രമരാഷ്ട്രീയത്തെ എല്‍.ഡി.എഫ്. അനുകൂലിക്കുന്നില്ല. ഈ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും വീടുകൾ സന്ദർശിച്ചത്.
Content Highlights: Periya Double Murder LDF Convenor Against E Chandrasekharan