എച്ചില്‍ നക്കുന്നവര്‍ക്ക് നട്ടെല്ലുണ്ടാവില്ല; എഴുത്തുകാര്‍ക്കെതിരേ ജ്യോതികുമാർ ചാമക്കാല


1 min read
Read later
Print
Share

പെരിയയില്‍ രണ്ട് മിടുക്കന്‍മാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ലെന്നും ആര്‍ത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാന്‍ ഒപ്പുശേഖരണം നടത്തുന്നവര്‍ക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാന്‍ ഭയമാണോ

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍‌ നിശബ്ദത പാലിക്കുന്ന സാഹിത്യകാരന്‍മാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. മനുഷ്യാവകാശത്തെക്കുറിച്ചും ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സാഹിത്യകാരന്മാരുടെ നാവിറങ്ങിപ്പോയോ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെരിയയില്‍ രണ്ട് മിടുക്കന്‍മാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ലെന്നും ആര്‍ത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാന്‍ ഒപ്പുശേഖരണം നടത്തുന്നവര്‍ക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാന്‍ ഭയമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും. മൃഗം അധ:പതിച്ചാല്‍ കമ്യൂണിസ്റ്റാകും' യശഃശരീരനായ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞതാണിത്.

കണ്ണൂരില്‍ നഴ്‌സറി കുട്ടികളുടെ പരിപാടി അലങ്കോലമാക്കിയ കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞത്.

അഴീക്കോട് മാഷ് നമുക്ക് സാംസ്‌കാരിക നായകനായിരുന്നു. നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തത് ആരു ചെയ്താലും മുഖം നോക്കാതെ വിമര്‍ശിക്കുന്ന നായകന്‍.

ഇന്ന് കേരളത്തില്‍ ആ വിഭാഗം അന്യം നിന്നു പോയിരിക്കുന്നു.

പെരിയയില്‍ രണ്ട് മിടുക്കന്‍മാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല.

ഇവരുടെയൊക്കെ സാമൂഹ്യപ്രതിബദ്ധതയിലെ കാപട്യമാണ് ഈ കാണുന്നത്.

ആര്‍ത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാന്‍ ഒപ്പുശേഖരണം നടത്തുന്നവര്‍ക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാന്‍ ഭയമാണോ ?

അതോ ശരത്തും കൃപേഷും കോണ്‍ഗ്രസുകാരായിരുന്നതുകൊണ്ട് മനുഷ്യാവകാശങ്ങള്‍ക്ക് യോഗ്യരല്ലേ ?

ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സാഹിത്യകാരന്‍മാരുടെ നാവിറങ്ങിപ്പോയോ ?

നിങ്ങള്‍ക്ക് ഭയമാണ്. നിങ്ങളുടെ നാണംകെട്ട വിധേയത്വമാണിത്.

ഭരണകക്ഷിയുടെ എച്ചില്‍ നക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നട്ടെല്ലുണ്ടാവില്ല.

പിണറായി വിജയന്റെ കണ്ണുരുട്ടലില്‍ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്കെല്ലാം എന്തു യോഗ്യത ?

കേന്ദ്രത്തിലായാലും കേരളത്തിലായാലും സംഘപരിവാറിനോ കമ്യൂണിസ്റ്റുകാര്‍ക്കോ മുന്നില്‍ വളഞ്ഞു നില്‍ക്കുന്നവരാണ് നമ്മള്‍ ആരാധിക്കുന്ന ഈ മാന്യദേഹങ്ങളെന്നറിയുക.

നിങ്ങള്‍ സാംസ്‌ക്കാരിക നായകരല്ല. നട്ടെല്ലില്ലായ്മയുടെ നേര്‍ക്കാഴ്ചകളാണ്.

Content Highlights: Periya Double Murder; Jyothikumar Chamakkala Response Against Writers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram