തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സാങ്കേതികന്യായങ്ങള്‍ പറഞ്ഞ് പൂരത്തിന്റെ ശോഭ കെടുത്താന്‍ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി തൃശ്ശൂര്‍ പൂരത്തിനെതിരെ നടക്കുന്ന ചില കളികളുടെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
അതിനിടെ, തൃശ്ശൂര്‍ പൂരത്തിലെ 'ആന പ്രതിസന്ധി' പരിഹരിക്കാനായി ആന ഉടമകളും മന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച തുടങ്ങി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, വി.എസ്. സുനില്‍കുമാര്‍, കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. എന്നിവരാണ് ആന ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെതിരായ വിലക്ക് നീക്കണമെന്നാണ് ആന ഉടമകളുടെ ആവശ്യം. വിലക്ക് നീക്കിയില്ലെങ്കില്‍ മറ്റു ആനകളെ വിട്ടുനല്‍കില്ലെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: k surendran's response about thrissur pooram and thechikkotukavu ramachandran controversy, Remarks Against TV Anupama IAS