മുന്‍മന്ത്രി കെ ബാബുവിനെതിരെ പുതിയ റിപ്പോര്‍ട്ടുമായി വിജിലന്‍സ്


ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനവും വരവില്‍ കവിഞ്ഞതാണെന്ന ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുതിയ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്. കെ ബാബുവിന്റെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനവും വരവില്‍ കവിഞ്ഞതാണെന്ന ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുതിയ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്.

കെ ബാബുവിന്റെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ബാബു തന്നെയാണ് വിജിലന്‍സിനെ സമീപിച്ചത്. മന്ത്രിയും എം.എല്‍.എയും ആയിരുന്ന കാലത്ത് തനിക്ക് ലഭിച്ച ടി.എ, ഡി.എ എന്നിവയും വരുമാനമായ കണക്കാക്കണമെന്ന കെ ബാബുവിന്റെ ആവശ്യം വിജിലന്‍സ് ഭാഗികമായി അംഗീകരിച്ചിരുന്നു.

പുതിയ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താനയ്ക്ക് കൈമാറും. ബാബു നല്‍കിയ പുതിയ മൊഴിയില്‍ കാര്യമായ വസ്തുതകളില്ലെന്ന നിഗമനത്തിലാണ് വിജിലന്‍സ്. ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram