കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി തന്നെ മത്സരിക്കും. ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാനാവൂ എന്ന പിജെ ജോസഫിന്റെ നിലപാട് ജോസ് കെ മാണി വിഭാഗം തള്ളിയിരുന്നു. രണ്ടില ചിഹ്നം നല്‍കാത്തതില്‍ വേദനയുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
"രണ്ടില ചിഹ്നം പാലായില്‍ ഉപതിരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് പിജെ ജോസഫിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ പിജെ ജോസഫ് അത് നിഷേധിച്ചു. ഇത് പാലായിലെ ജനങ്ങളെ സംബന്ധിച്ച് വേദനയുള്ള കാര്യമാണ്. അത്രമാത്രം ബന്ധം പാലായിലെ ജനങ്ങളും മാണി സാറും രണ്ടിലയുമായുണ്ട്. നിയമപരമായി രണ്ടില ലഭിക്കാന്‍ ശ്രമിക്കുകയാണ്", ജോസ് കെ മാണി പ്രതികരിച്ചു.
ചെയര്‍മാന്റെ ചുതല വഹിക്കുന്ന വർക്കിങ് ചെയര്‍മാന്‍ എന്ന അംഗീകരിച്ച് കത്ത് നല്‍കിയാല്‍ രണ്ടില ചിഹ്നം നല്‍കാമെന്നായിരുന്നു പിജെ ജോസഫിന്റെ ഉപാധി. ഇതാണ് ജോസ് കെ മാണി വിഭാഗം തള്ളിയത്.
content highlights: Jose Tom will compete as independent candidate, jose K mani reacts, PJ Joseph stand
Share this Article
Related Topics