കോട്ടയം: പി.ജെ.ജോസഫ് പക്ഷത്തുനിന്ന് ഉന്നയിച്ച ഓരോ കാര്യങ്ങള്‍ക്കും മറുപടിയുണ്ടെന്നും എന്നാല്‍ അതൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ജോസ് കെ.മാണി. പാലായിലെ പരാജയം കേരള കോണ്‍ഗ്രസും യു.ഡി.എഫും പരിശോധിക്കുമെന്നും യു.ഡി.എഫ്. ഒറ്റക്കെട്ടായാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ എല്ലാകാര്യങ്ങളും യു.ഡി.എഫും കെ.പി.സി.സി.യും അടക്കം ചര്‍ച്ച ചെയ്തിരുന്നു. അതില്‍ ശകലംപോലും വ്യത്യാസങ്ങളില്ലാതെയാണ് തിരഞ്ഞെടുപ്പില്‍ നീങ്ങിയത്. യു.ഡി.എഫ്. ഒരുമിച്ചാണ് ഓരോ തീരുമാനങ്ങളുമെടുത്തത്.
ചിഹ്നവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് യു.ഡി.എഫ്. പറഞ്ഞിരുന്നു. തുടര്‍ന്ന് യു.ഡി.എഫിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു. എന്നാല്‍ ചിലകാര്യങ്ങളൊന്നും അപ്പുറത്തുനിന്ന് കിട്ടിയില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
പാലായിലെ പരാജയത്തില്‍ വീഴ്ചകളുണ്ടെങ്കില്‍ പരിശോധിക്കും. കേരള കോണ്‍ഗ്രസും യു.ഡി.എഫും ഇക്കാര്യം ചര്‍ച്ച ചെയ്യും. അപ്പുറത്തുനിന്ന് പറഞ്ഞ ഓരോന്നിനും മറുപടിയുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: jose k mani response on pala byelection result and reply to pj joseph fraction
Share this Article
Related Topics