തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന യു ഡി എഫ് യോഗത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ വിട്ടുനില്‍ക്കും. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം.
കേരള കോണ്‍ഗ്രസ് എം യു ഡി എഫ് വിട്ടതിനു ശേഷം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ധിക്കാപരമായ പ്രസ്താവനകള്‍ നടത്തുന്നു. മറ്റ് ഘടകകക്ഷി നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നു എന്ന പരാതിയും ജോണി നെല്ലൂരിനുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് സെക്രട്ടറി കൂടിയായ ജോണിനെല്ലൂര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
മറ്റ് കേരളകോണ്‍ഗ്രസ് (ജേക്കബ്) നേതാക്കള്‍ യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കും.
Share this Article
Related Topics