പി.ഡി.പി ബന്ധം ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍: അരുണ്‍ ജെയ്റ്റ്‌ലി


1 min read
Read later
Print
Share

തീവ്രവാദത്തിനെതിരെ ഞങ്ങളേക്കാള്‍ ഉശിരോടെ സംസാരിക്കണ്ടവരാണ് കോണ്‍ഗ്രസുകാര്‍. കാരണം നിങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാര്‍ തീവ്രവാദികളാല്‍ വധിക്കപ്പട്ടതാണ്.

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ദേശീയ താല്‍പര്യം സംരക്ഷിക്കാനുള്ള ഒത്തുതീര്‍പ്പാണെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിരാജ്യസഭയില്‍ ജെ.എന്‍.യു, രോഹിത് വെമൂല പ്രശ്‌നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെയ്റ്റ്‌ലിയുടെ പ്രസംഗത്തില്‍ നിന്ന്

 • പി.ഡി.പിയുമായുള്ള ബന്ധം ദേശീയ താല്‍പര്യത്തിനു വേണ്ടിയുള്ള ഒരു ഒത്തുതീര്‍പ്പാണ്. കോണ്‍ഗ്രസ് ഇത് നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ചെയ്തുവെന്നേയുള്ളു.
 • തീവ്രവാദത്തിനെതിരെ ഞങ്ങളേക്കാള്‍ ഉശിരോടെ സംസാരിക്കണ്ടവരാണ് കോണ്‍ഗ്രസുകാര്‍. കാരണം നിങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാര്‍ തീവ്രവാദികളാല്‍ വധിക്കപ്പട്ടതാണ്.
 • ഈ രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് എടുത്ത് ചാടി ബഹുമാനം കൊടുക്കരുത്
 • ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയരുമ്പോള്‍ പോലീസ് നിശബ്ദത പാലിക്കണമെന്നാണോ പറയുന്നത്
 • ജെ.എന്‍.യു ഇന്ത്യയുടെ ഭാഗവും ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമായ സ്ഥലവുമാണ്. അവിടെ പീനല്‍ കോഡ് ലംഘിക്കപ്പെട്ടാല്‍ പോലീസിന് പ്രവേശിക്കാന്‍ അധികാരമുണ്ട്.
 • ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്നത് മാത്രമല്ല ചില ദേശീയ പാര്‍ട്ടികള്‍ അതിനെ പിന്തുണയ്ക്കുന്നുവെന്നതും ദുരന്തമാണ്.
 • പട്യാലഹൗസ് കോടതിയില്‍ നടന്നത് അപലപനീയമാണ്. എന്നാല്‍ അതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ഇടതു പാര്‍ട്ടികള്‍ പറയുന്നത്. ദേശദ്രോഹം അഭിപ്രായ സ്വാതന്ത്യത്തിന്റെ ഭാഗമാണെന്നാണ് അവര്‍ പറയുന്നത്. വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമാണോ?
 • ജെ.എന്‍.യുവില്‍ വിതരണം ചെയ്യപ്പെട്ട ലഘുലേഘകള്‍ കൂടുതലും ആക്രമിച്ചിരിക്കുന്നത് യു.പി.എ സര്‍ക്കാരിനെയാണ്. കശ്മീര്‍ നെഹ്‌റുവിന്റേയോ മന്‍മോഹന്റേയോ മോദിയുടേയോ അല്ലെന്നാണ് അതില്‍ പറയുന്നത്.
 • മുഖംമറച്ച് ചില മാവോവാദികളും വിഘടനവാദികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചു. അപ്പോള്‍ പോലീസ് എന്ത് ചെയ്യണം.
 • പ്രതിപക്ഷം കണ്ണടച്ച് ഇരുട്ടാക്കരുത്. സംഭവത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ട്.
 • കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്ന് കോണ്‍ഗ്രസ് പാര്‍ട്ടികളുള്ളതാണ് ബംഗാളിന്റെ ദുരന്തം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാരുണ്യ പദ്ധതി: ബദല്‍ ക്രമീകരണത്തിന് ഉത്തരവിറക്കി; സൗജന്യ ചികിത്സ മാര്‍ച്ച് 31 വരെ നീട്ടി

Jul 9, 2019


mathrubhumi

2 min

'അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും', അവധി അപേക്ഷകള്‍ നിറഞ്ഞ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ്

Jul 10, 2018


mathrubhumi

2 min

കരട് ഡാറ്റാ ബാങ്ക് പരിശോധിക്കാതെ നിലം നികത്താന്‍ അനുമതി നല്‍കരുത് - കോടതി

Dec 16, 2015