വളരെ ക്രൂരമായി പെരുമാറിയ പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് എആര്‍ ക്യാമ്പിലേക്ക് മാറ്റി. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
Related Stories
- Read| പോലീസ് മര്‍ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്
- Read| ഡിജിപിയെ വിഎസ് ശകാരിച്ചു
- Read| ജിഷ്ണുവിന്റെ അമ്മയ്ക്ക് പരിക്കേറ്റു ആശുപത്രിയിലേക്ക് മാറ്റി
- Read| പോലീസിന്റെ രീതി മനുഷ്യത്വരഹിതം-ഉമ്മന്‍ ചാണ്ടി
- Read| ജിഷ്ണുവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത് വേദനിപ്പിക്കുന്നു-ചെന്നിത്തല
- Read| പോലീസ് അതിക്രമം അംഗീകരിക്കാനാവില്ല-ഒ.രാജഗോപാല്‍
- Read| തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍
- Read |പോലീസ് ആസ്ഥാനത്ത് നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി
- Read l നൊന്തുപെററ മകന് വേണ്ടിയാണ് ഈ അമ്മയുടെ പോരാട്ടം
ഇവര്‍ പോലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം പാടില്ല, വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താം എന്നായിരുന്നു പോലീസ് നിലപാട്. ഇതില്‍ പ്രതിഷേധിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്മാറാന് കൂട്ടാക്കാത്ത മഹിജയെ പോലീസ് വലിച്ചിഴച്ചു.
നാട്ടുകാര്‍ ഉള്‍പ്പെടെ 16 അംഗം സംഘമാണ് കേസില്‍ നീതിലഭിക്കണം എന്ന വിഷയമുയര്‍ത്തി സമരം നടത്താനായി എത്തിയത്. ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്.