ഭൂമി വിവാദം: സഭയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ജേക്കബ് തോമസ്


1 min read
Read later
Print
Share

സ്ഥലം വില്‍പ്പനയിലെ കള്ളക്കളികളും നികുതി വെട്ടിപ്പുമാണ് അരമനക്കണക്ക് എന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ഭൂമി വിവാദത്തില്‍ കുടുങ്ങിയ സീറോ മലബാര്‍ സഭയെ വിമര്‍ശിച്ച് മുന്‍ വിജിലന്‍സ് മേധാവി ഡി.ജി.പി. ജേക്കബ് തോമസ്. സ്ഥലം വില്‍പ്പനയിലെ കള്ളക്കളികളും നികുതി വെട്ടിപ്പുമാണ് അരമനക്കണക്ക് എന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

സഭയ്ക്ക് ആകെ ഉള്ളത് 3 ഏക്കറാണെന്നും അതില്‍ 2 ഏക്കര്‍ 46 സെന്റ് വിറ്റുവെന്ന് ജേക്കബ് തോമസ് പറയുന്നു. 9 കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന അദ്ദേഹം 13 കോടിയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും വ്യക്തമാക്കുന്നു.

നേരത്തെ ഓഖി ദുരന്തത്തെ സംബന്ധിച്ചും സര്‍ക്കാറിന്റെ പരസ്യങ്ങളെ വിമര്‍ശിച്ചും സമാനരീതിയില്‍ ജേക്കബ് തോമസ് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ ശ്രേണിയിലെ മൂന്നാമത്തെ പോസ്റ്റാണ് സഭയിലെ ഭൂമി തര്‍ക്കം സംബന്ധിച്ചുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശാശ്വതീകാനന്ദ മരിച്ചത് അടിയൊഴുക്കില്‍പ്പെട്ടെന്ന് ക്രൈംബ്രാഞ്ച്

Oct 13, 2015


mathrubhumi

1 min

കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

Jul 27, 2017


mathrubhumi

1 min

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു

Jun 18, 2019