ജലവിഭവ വകുപ്പ് വേണമെന്ന് ജെ.ഡി.എസ്സും എന്‍.സി.പിയും


ജിതിന്‍ എസ്.ആര്‍

ഗതാഗത വകുപ്പിനെക്കാള്‍ മെച്ചപ്പെട്ട വകുപ്പ് വേണമെന്നാണ് ജെ.ഡി.എസ്സിന്റെ ആവശ്യം.

തിരുവനന്തപുരം: പുതിയ സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് വേണമെന്ന് ജെ.ഡി.എസ്സും എന്‍.സി.പിയും ആവശ്യം ഉന്നയിച്ചതായി സൂചന. എ.ജെ.ജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും ആവശ്യം ഉന്നയിച്ചത്. ഗതാഗത വകുപ്പിനെക്കാള്‍ മെച്ചപ്പെട്ട വകുപ്പ് വേണമെന്നാണ് ജെ.ഡി.എസ്സിന്റെ ആവശ്യം. പാര്‍ട്ടിയുടെ മന്ത്രിയെ ഇന്നോ നാളെയോ തീരുമാനിക്കുമെന്ന് ജെ.ഡി.എസ് നേതാവ് മാത്യു ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

അതിനിടെ, മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും എല്ലാ കാര്യങ്ങളും മുന്നണി തീരുമാനിക്കുമെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി വി.എസ് അച്യുതാനന്ദന്‍, സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ ഇസ്മായില്‍, കേരള കോണ്‍ഗ്രസ് ബി നേതാക്കളായ ആര്‍ ബാലകൃഷ്ണപിള്ള, കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ എ.കെ.ജി സെന്ററില്‍ എത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram