കോഴിക്കോട്: കേരളത്തില്‍ നിന്നു ഐ.എസില്‍ ചേര്‍ന്നതായി സംശയിച്ചിരുന്നവരില്‍ ഒരു മലയാളി കൊല്ലപ്പെട്ടവരായി സന്ദേശം. കാസര്‍കോട് നിന്നു കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. പാലക്കാട്ട് സ്വദേശി യഹിയ എന്നയാള്‍ കൊല്ലപ്പെട്ടതായാണ് സന്ദേശത്തിലുള്ളത്.
മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, പാലക്കാട് യാക്കര സ്വദേശി യഹിയ എന്ന ബാസ്റ്റിന്‍ എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. ഇതില്‍ യഹിയ കൊല്ലപ്പെട്ടതായാണ് ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന കാസര്‍കോട് സ്വദേശികളുടെ കുടുംബത്തിന് സന്ദേശം ലഭിച്ചത്.
സംഭവത്തില്‍ ആദ്യം പരാതിയുമായെത്തിയ മെറിന്റെ സഹോദരന്‍ എബിനെ മുംബൈയില്‍ വെച്ച് മതംമാറ്റത്തിന് നിര്‍ബന്ധിച്ചവരില്‍ യഹിയയും ഉള്‍പെടുന്നതായി കണ്ടെത്തിയുരുന്നു. മെറിന്റെ മതംമാറ്റത്തിന് പിന്നിലും ഇവരുടെ പങ്കുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Share this Article