കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ രണ്ട് സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും തിരിച്ചയച്ചവരാണ് പിടിയിലായ മൂന്നു പേര്‍. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരുന്നു.
വളപട്ടണം പോലീസാണ് ഇവരെ പിടികൂടിയത്. കണ്ണൂര്‍ ചക്കരക്കല്‍ മിതലജ്, റാഷിദ്, റസാഖ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പലതവണയായി തുര്‍ക്കിയിലേക്ക് പോയവരാണ് ഇവര്‍. നേരത്തേ തുര്‍ക്കിയില്‍ നിന്നും തിരിച്ചയച്ച ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടിയിലായ കണ്ണൂര്‍ സ്വദേശി ഷാജഹാന്റെ സുഹൃത്തുക്കളാണ് മൂന്നു പേരും.
തുര്‍ക്കിയില്‍ നിന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരും പിടിയിലാകുന്നത്. തുടര്‍ന്ന് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
Share this Article