കൊച്ചി: കണ്‍സ്യൂമര്‍ഫെഡില്‍ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയതായി ഫെഡറേഷനിലെ അഴിമതി സംബന്ധിച്ച് പഠനം നടത്തിയ ഉപസമിതി കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സതീശന് പാച്ചേനി അധ്യക്ഷനായ ഉപസമിതി കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. എന്നാല്‍, ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളിയതായി ചെയര്മാന് ജോയ് തോസ് പറഞ്ഞു.
വന്‍തോതില്‍ ക്രമക്കേട് നടന്നുവെന്ന ആഭ്യന്തര വിജിലന്‍സിന്റെ പരിശോധനാ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഫെഡറേഷന്റെ പതിമൂന്ന് കേന്ദ്രങ്ങളിലായി നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്ര, താമസം എന്നീ വകുപ്പുകളിലായി ചെയര്മാന് ജോയ് തോമസ് 30 ലക്ഷം രൂപ ധൂര്‍ത്തടിച്ചുവെന്നും ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനഞ്ച് ദിവസം കൊണ്ട് അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സതീശന് പാച്ചേനി പറഞ്ഞു. അതുകൊണ്ട് തന്നെ വേണ്ടത്ര തെളിവുകളും രേഖകളും ശേഖരിക്കാന്‍ ഉപസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സതീശന് പാച്ചേനി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ അഴിമതിയെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്-റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം സതീശന് പാച്ചേനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി ചെയര്മാന് ജോയ് തോമസ് പറഞ്ഞു. സതീശന് ഏകപക്ഷീയമായാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് ഉപസമിതി യോഗം ചേര്‍ന്നിരുന്നില്ല. മുന്‍ മാനേജിങ് ഡയറക്ടര്‍ ടോമിന് തച്ചങ്കരിയുടെ തിരക്കഥ ആവര്‍ത്തിക്കുക മാത്രമാണ് പാച്ചേനി ചെയ്തത്. പാച്ചേനിക്ക് തന്നോട് ഈ വിരോധം ഉണ്ടാകാന്‍ കാരണമെന്താണെന്ന് അറിയില്ല-ജോയ് തോമസ് പറഞ്ഞു.