നിറകണ്ണുകളോടെ ദര്‍ശനം; ഐ.ജി എസ്.ശ്രീജിത്ത് മലയിറങ്ങി


സന്നിധാനം: ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഐജി എസ്.ശ്രീജിത്ത് ഇന്നു പുലര്‍ച്ചെ അയ്യപ്പദര്‍ശനം നടത്തി മലയിറങ്ങി. അയ്യപ്പസന്നിധിയില്‍ നിറകണ്ണുകളോടെയാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. പ്രാര്‍ഥനയ്ക്കിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

തുലാമാസ പൂജയ്ക്കായി നട തുറന്ന ശേഷം ശബരിമലദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നതിന് നേതൃത്വം നല്‍കാനാണ് അദ്ദേഹം ശബരിമലയിലെത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് മല കയറാനുള്ള സുരക്ഷയൊരുക്കിയതിനെത്തുടർന്ന് ഐജി ശ്രീജിത് വലിയ വിമര്‍ശനം നേരിട്ടിരുന്നു.

കനത്ത സുരക്ഷയിലാണ് രഹ്ന ഫാത്തിമയെയും തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിത ജക്കാലിനെയും നടപ്പന്തല്‍ വരെയെത്തിച്ചത്. പോലീസ് ജാക്കറ്റും ഹെല്‍മെറ്റും ഇവര്‍ ധരിച്ചിരുന്നു. ഇതും വന്‍ പ്രതിഷേധത്തിനിടയാക്കി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്ന് പറഞ്ഞതിനൊപ്പം ഇവരെ ശബരിമലയില്‍ കടത്തി വിടേണ്ട എന്ന നിര്‍ദേശവും മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നല്‍കി.

പോലീസ് ഇടപെട്ട് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ കാര്യങ്ങള്‍ ധരിപ്പിച്ച് തിരിച്ചയച്ചിരുന്നു. എന്നാല്‍ ആക്ടിവിസ്റ്റാണെന്നറിഞ്ഞിട്ടും രഹ്ന ഫാത്തിമയെ മല കയറാന്‍ അനുവദിച്ചു എന്നതാണ് ഐജി എസ്. ശ്രീജിത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022