ഇടുക്കി: ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ 11 ന് തുറക്കും. ഇതുസംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് വെള്ളിയാഴ്ച രാത്രിയോടെ പുറത്തിറങ്ങി. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ഒരു ഷട്ടര്‍ തുറന്ന് പുറത്തേക്ക് വിടും. ശനിയാഴ്ച രാവിലെ ജില്ലാ കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷമാവും ഷട്ടര്‍ തുറക്കുക.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഇപ്പോഴും കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. എങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറക്കാനുള്ള തീരുമാനമെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് അണക്കെട്ട് തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഉന്നതതല യോഗത്തിനു ശേഷം അണക്കെട്ട് തുറന്നാല്‍ മതിയെന്ന തീരുമാനത്തില്‍ അധികൃതര്‍ പിന്നീട് എത്തി.
പിന്നീട് തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ ശനിയാഴ്ച രാവിലെ 11 ന് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്.
Share this Article
Related Topics