ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ചയും ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമല്ല. മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 2398.82 അടിയായി കുറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ ആലോചനയുണ്ട്. രണ്ട് ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളം ഏഴ് ലക്ഷം ലിറ്ററില്‍ നിന്ന് അഞ്ച് ലക്ഷം ലിറ്ററായി കുറയ്ക്കാനാണ് അധികൃതര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി ഡാമിലെ ആദ്യ ഷട്ടര്‍ തുറന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് രണ്ടുഷട്ടര്‍കൂടി 40 സെന്റിമീറ്റര്‍ വീതം തുറന്നു. എന്നിട്ടും നീരൊഴുക്ക് കുറയാത്തതിനെത്തുടര്‍ന്നാണ് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ ബാക്കിയുള്ള രണ്ട് ഷട്ടറുകളും കൂടി ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയത്.
വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടും വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തത് കെ.എസ്.ഇ.ബി.യെ അങ്കലാപ്പിലാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നീരൊഴുക്ക് അല്‍പ്പമെങ്കിലും കുറഞ്ഞത്.
Share this Article
Related Topics