കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ മൃതദേഹത്തെ ചികിത്സിച്ച് പണം ഈടാക്കിയ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കൊച്ചിയില്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള ചൂഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കടുത്ത നടപടികള്‍ സ്വീകരിക്കാനുമാണ് നിര്‍ദേശം.
ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അത്യാഹിത വിഭാഗങ്ങളിലുള്‍പ്പെടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ വിശദ്ധമായ അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎല്‍എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു.
Share this Article
Related Topics