തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ഋഷിരാജ് സിംഗ് ജയില്‍മേധാവിയായും, ലോക്‌നാഥ് ബെഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവിയായി ചുമതലയേറ്റു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് രണ്ടു പേരും ആദ്യം ചുമതലയേക്കാന്‍ തയ്യാറായിരുന്നില്ല. സംഭവം വിവാദമാകുകയും ചെയ്തു.
ഈമാസം ഒന്നിനാണ് ഋഷിരാജ് സിംഗിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി ജയില്‍മേധാവിയായും, ലോക്‌നാഥ് ബെഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ച് ഉത്തരവിറങ്ങിയത്. ചട്ടങ്ങള്‍ പാലിക്കാതെയുളള നിയമനം ശമ്പളത്തെയും പെന്‍ഷനെയും അടക്കം ബാധിക്കുമെന്നായിരുന്നു ഡിജിപിമാരുടെ പ്രധാനപരാതി. എന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഉറപ്പു നല്‍കിയതിനേതുടര്‍ന്നാണ് ഇവര്‍ സ്ഥാനമേറ്റത്.
Share this Article
Related Topics