ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. ഇതിനുപുറമേ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും.
മുന്‍ നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ അടക്കമുള്ളവയ്ക്ക് വെള്ളിയാഴ്ച്ചത്തെ അവധി ബാധകമായിരിക്കില്ല.
അംഗനവാടികളില്‍ നിന്നും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐസിഡിഎസ്പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു. നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
പരീക്ഷാകേന്ദ്രം മാറ്റി
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം കാരണം സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ പരീക്ഷാകേന്ദ്രം മാറ്റി. ജൂലായ് 22 ഞായറാഴ്ച നടക്കാനിരിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ തസ്തിക പരീക്ഷയുടെ ആലപ്പുഴ കൊടുപുന്ന ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പരീക്ഷാകേന്ദ്രമാണ് മാറ്റിയത്. ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടിയിരുന്ന Z 423103 മുതല്‍ z 423302 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ വണ്ടാനം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.