ആലപ്പുഴ/തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ( 16.07.2018) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
പൊതു പരീക്ഷകള്‍,സര്‍വകലാശാല പരീക്ഷകള്‍ മുതലായവ മുന്‍നിശ്ചയിച്ച പ്രകാരം ഉണ്ടായിരിക്കുന്നതാണ്.
ദുരന്ത സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന
സാഹചര്യങ്ങളില്‍ കടല്‍ത്തീരങ്ങള്‍ ,കായലോരങ്ങള്‍, വെള്ളക്കെട്ടുകള്‍ മുതലായ സ്ഥലങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നതിനോ, നീന്തുന്നതിനോ ,കളിക്കുന്നതിനോ ശ്രമിക്കരുതെന്നും അദ്ധ്യയന ദിവസങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തതിന് വീട്ടില്‍ത്തന്നെയിരുന്ന് പഠിക്കുന്നതിന് പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുട്ടികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
Share this Article
Related Topics