കൊച്ചി: ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന് തെളിയിക്കാനുള്ള തെളിവുകളില്ലെന്നും സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നേരത്തെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷണനെയും അമ്മ രാജാമ്മാളിനെയും കൊട്ടാരക്കര കോടതി ശിക്ഷിച്ചിരിന്നു. ഇതില്‍ ബിജു രാധാകൃഷ്ണണന് ജീവപര്യന്തം തടവും പിഴയും അമ്മ രാജാമ്മാളിന് സ്ത്രീധന പീഡനത്തിനുള്ള ശിക്ഷയുമായിരുന്നു ചുമത്തിയിരുന്നത്.
ആദ്യഘട്ടത്തില്‍ രശ്മി കൊല്ലപ്പെട്ട കേസില്‍ സ്ത്രീധന പീഡനത്തിന് മാത്രമാണ് ഇരുവര്‍ക്കെതിരെയും കേസ് ചുമത്തിയിരുന്നത്. സോളാര്‍ കേസ് സജീവമായ ഘട്ടത്തിലാണ് ബിജു രാധാകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തുന്നത്. പിന്നീട് കൊട്ടാരക്കര കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ച് ശിക്ഷ വിധിക്കുകയായിരുന്നു.
content highlights: RadhaKrishnan, murder case, solar case, Kerala High court
Share this Article
Related Topics