ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച ഒരു ഷട്ടര്‍ തുറന്നു. നിലവില്‍ തുറന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ചെറിയ ഇടവേളക്ക് ശേഷം ഇടുക്കിയില്‍ മഴ പിന്നോട്ടു നിന്നെങ്കിലും വൃഷ്ടിപ്രദേശത്ത് ഇടവിട്ടുള്ള മഴയുണ്ടായിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചത്. 2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
Share this Article
Related Topics