തിരുവനന്തപുരം: ചൂടിന് ശമനമില്ലാത്തതിനാല്‍ സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ വരുംദിവസങ്ങളില്‍ താപനില ശരാശരിയില്‍നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്.
മാര്‍ച്ച് ആദ്യവാരം മുതലാണ് സംസ്ഥാനത്തെ കൂടിയതാപനിലയില്‍ വര്‍ധനവ് തുടങ്ങിയത്. ഇതിനിടെ പലഭാഗങ്ങളിലായി നിരവധി പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും സൂര്യാഘാതമേറ്റ് മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു.
Content Highlights: heat stroke warning extended in kerala
Share this Article
Related Topics